CMDRF

മുന്‍സിഫ് / മജിസ്‌ട്രേട്ട് പരീക്ഷ: മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടിസ് നിര്‍ബന്ധമാക്കി ഹൈക്കോടതി

മുന്‍സിഫ് / മജിസ്‌ട്രേട്ട് പരീക്ഷ: മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടിസ് നിര്‍ബന്ധമാക്കി ഹൈക്കോടതി
മുന്‍സിഫ് / മജിസ്‌ട്രേട്ട് പരീക്ഷ: മൂന്ന് വര്‍ഷം അഭിഭാഷക പ്രാക്ടിസ് നിര്‍ബന്ധമാക്കി ഹൈക്കോടതി

കൊച്ചി: മുന്‍സിഫ്/ മജിസ്‌ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് തീരുമാനം. സിവില്‍ ജഡ്ജ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്കാണ് അഭിഭാഷക പ്രാക്ടീസ് നിര്‍ബന്ധമാക്കിയത്. കേരള ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയുടെ ജനുവരി 31ലെ വിജ്ഞാപന പ്രകാരം ഈ യോഗ്യതയ്ക്ക് വ്യവസ്ഥ ഇല്ലായിരുന്നു. പുതിയ നടപടി പ്രകാരം പരീക്ഷ എഴുതുന്ന സമയത്ത് തന്നെ മൂന്നു വര്‍ഷത്തെ അഭിഭാഷക പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം.

എന്നാല്‍ മുന്‍ വ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ മുന്‍സിഫ് പരീക്ഷ എഴുതുന്നതിനായി 5 വര്‍ഷ അഭിഭാഷക പ്രാക്ടീസ് വേണമായിരുന്നു. മജിസ്‌ട്രേട്ട് പരീക്ഷ എഴുതുന്നതിനായി മൂന്ന് വര്‍ഷവും. രണ്ട് തസ്തികയിലേക്കുമുളള പരീക്ഷ ഒരുമിച്ച് ആക്കിയപ്പോഴും അഭിഭാഷക പ്രാക്ടിസ് നിര്‍ബന്ധമായിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നു മുന്‍സിഫ്/മജിസ്‌ട്രേട്ട് പരീക്ഷ എഴുതാന്‍ നിയമ ബിരുദം മാത്രം മതിയെന്ന തീരുമാനമായി. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

Top