എടാ മോനെ.. ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം; ഫേസ്ബുക്ക് കുറിപ്പുമായി പി രാജീവ്

എടാ മോനെ.. ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം; ഫേസ്ബുക്ക് കുറിപ്പുമായി പി രാജീവ്

പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്ത് പി രാജീവ്. ‘എടാ മോനെ.. ഹാപ്പി അല്ലേ? പ്രേമലു 2 സിനിമയുടെ പ്രഖ്യാപന വേളയില്‍ പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം’ എന്ന് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. 100 കോടി നേട്ടത്തിന് പിന്നാലെ ‘പ്രേമലു 2’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ നേടുകയാണ്.

നസ്ലെന്‍, മമിത ബൈജു കോമ്പോ വീണ്ടുമൊന്നിക്കുകയാണ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം വരുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആളുകള്‍ ചിത്രത്തെ നോക്കികാണുന്നത്. റോം- കോം വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Top