വിൽപനയിൽ തരംഗം സൃഷ്ടിച്ച് ഹീറോ; ഉത്സവ ലഹരിയിൽ റെക്കോർഡ് നേട്ടം

100 സിസി, 125 സിസി വാഹനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന നികുതി ഇളവുകൾ വിൽപനയിൽ റെക്കോർഡ് കുതിപ്പിന് കാരണമായി

വിൽപനയിൽ തരംഗം സൃഷ്ടിച്ച് ഹീറോ; ഉത്സവ ലഹരിയിൽ റെക്കോർഡ് നേട്ടം
വിൽപനയിൽ തരംഗം സൃഷ്ടിച്ച് ഹീറോ; ഉത്സവ ലഹരിയിൽ റെക്കോർഡ് നേട്ടം

വരാത്രി ഉത്സവകാലത്തിന്റെ ആവേശവും ജിഎസ്ടി ഇളവ് പ്രാബല്യത്തിൽ വന്നതും ഹീറോ മോട്ടോകോർപ്പിന് വൻ നേട്ടമായി. 100 സിസി, 125 സിസി വാഹനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന നികുതി ഇളവുകൾ വിൽപനയിൽ റെക്കോർഡ് കുതിപ്പിന് കാരണമായി.

​കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഉത്സവ സീസണിൽ 50 ശതമാനത്തിലധികം ആളുകൾ ഷോറൂമുകൾ സന്ദർശിച്ചതായി ഹീറോ മോട്ടോകോർപ്പ് ഇന്ത്യ ബിസിനസ് യൂണിറ്റിന്റെ ചീഫ് ബിസിനസ് ഓഫീസർ അശുതോഷ് വർമ്മ അറിയിച്ചു. ഇതിനൊപ്പം ഓൺലൈൻ തിരച്ചിലുകൾ മൂന്നിരട്ടിയായി വർധിച്ചതും കമ്പനിക്ക് പ്രതീക്ഷ നൽകുന്നു.

Also Read: രാജ്യത്തെ ​ദേശീയ പാതകൾ ഇനി യൂറോപ്യൻ മാതൃകയിൽ

​നവരാത്രിയുടെ ആദ്യ ദിനം തന്നെ ഷോറൂമുകളിലെത്തി വാഹനം വാങ്ങിയ ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായി. ജിഎസ്ടി പ്രഖ്യാപനത്തിനായി കാത്തിരുന്നവർ ഇപ്പോൾ വാഹനം സ്വന്തമാക്കി തുടങ്ങിയെന്നും, ഇത്തവണത്തെ ഉത്സവ വിപണിയിൽ പന്ത്രണ്ടോളം പുതിയ മോഡലുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​’ആയാ ത്യോഹാർ, ഹീറോ പേ സവാർ’ എന്ന കാമ്പയിനിലൂടെ 100 ശതമാനം ക്യാഷ്ബാക്ക്, സ്വർണ നാണയങ്ങൾ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങളും ഹീറോ ഉപഭോക്താക്കൾക്കായി ഉറപ്പാക്കുന്നുണ്ട്. ഡെസ്റ്റിനി 110, സൂം 160, ഗ്ലാമർ എക്‌സ് 125, എച്ച്എഫ് ഡീലക്‌സ് പ്രോ എന്നിവയുൾപ്പെടെ പുതിയ മോഡലുകളിലൂടെ കമ്പനി തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉൽപ്പാദനവും വർധിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.

Share Email
Top