മധുരം ഇല്ലാതെയും ഈ ഡെസേര്‍ട്ട് ഉണ്ടാക്കാം; ഇതാ ഡബിള്‍ കാ മീത്താ

ഇത്തരം ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ക്കു യഥാര്‍ഥത്തില്‍ മധുരമില്ല.

മധുരം ഇല്ലാതെയും ഈ ഡെസേര്‍ട്ട് ഉണ്ടാക്കാം; ഇതാ ഡബിള്‍ കാ മീത്താ
മധുരം ഇല്ലാതെയും ഈ ഡെസേര്‍ട്ട് ഉണ്ടാക്കാം; ഇതാ ഡബിള്‍ കാ മീത്താ

നി മധുരം വേണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഒട്ടും വിഷമിക്കേണ്ട, ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ ചേര്‍ത്ത ഡിസേര്‍ട്ടുകള്‍ തയാറാക്കാം. ഇത്തരം ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ക്കു യഥാര്‍ഥത്തില്‍ മധുരമില്ല. പക്ഷേ ഇവയിലുള്ള പ്രത്യേക ഘടകങ്ങളുടെ സാന്നിധ്യം മൂലം മധുരം ഉണ്ടെന്നു നമുക്കു തോന്നുകയും ചെയ്യും. എങ്കില്‍ ഈ ഇതാ ഡബിള്‍ കാ മീത്താ പരീക്ഷിച്ചു നോക്കിയാലോ!

Also Read:റവ കൊണ്ട് ഗുലാബ് ജാമുൻ തയ്യാറാക്കിയാലോ

ചേരുവകള്‍

  • പാല്‍ പാട മാറ്റാത്തത് – 500 ഗ്രാം
  • ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍
  • വൈറ്റ്‌ െബ്രഡ് – 300 ഗ്രാം
  • എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
  • ഡിസയര്‍ ഷുഗര്‍ – 120 ഗ്രാം
  • വെള്ളം- 100 ഗ്രാം
  • ഡിസയര്‍ ഷുഗര്‍ – 20 ഗ്രാം
  • സില്‍വര്‍ ലീഫ് – മൂന്നു പീസ്
  • ബദാമും കശുവണ്ടിയും വറുത്ത് പൊടിയായി അരിഞ്ഞത് -30 ഗ്രാം

പാകം ചെയ്യുന്ന വിധം

പാല്‍, ഏലയ്ക്കാപ്പൊടി ചേര്‍ത്തു ചെറുതീയില്‍ തിളപ്പിച്ചു മൂന്നിലൊന്നായി വറ്റിക്കുക. വൈറ്റ് ബ്രെഡ് സ്ലൈസ് ചെയ്ത്, എണ്ണയില്‍ വറുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി വയ്ക്കുക. നാലാമത്തെ ചേരുവ ചേര്‍ത്ത്, അടുപ്പില്‍ വച്ചു തിളപ്പിച്ചു പഞ്ചസാരപ്പാനി തയാറാക്കുക.

വറുത്തുവച്ചിരിക്കുന്ന റൊട്ടിക്കഷണങ്ങള്‍, പഞ്ചസാരപ്പാനിയില്‍ രണ്ടു മിനിറ്റു മുക്കിയിട്ട ശേഷം കോരി വയ്ക്കുക.

മധുരത്തിനു പാകം അനുസരിച്ചു വറ്റിച്ചു വച്ചിരിക്കുന്ന പാലില്‍ ഡിസയര്‍ ഷുഗര്‍ ചേര്‍ക്കുക. ഇനി വിളമ്പാനുള്ള ബൗളില്‍ ആദ്യം ബ്രെഡ് കഷണം വയ്ക്കുക. അതിനു മുകളില്‍, പാല്‍ വറ്റിച്ചത് ഒഴിച്ചു ബദാമും കശുവണ്ടിയും കൊണ്ട് അലങ്കരിക്കുക.

Share Email
Top