കഴിഞ്ഞ വർഷം ഇന്ത്യയില്‍ 42.7 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റുപോയത്. 2023നെ അപേക്ഷിച്ച് നാലു ശതമാനം വാര്‍ഷിക വില്‍പന വളര്‍ച്ച. എസ്‌യുവികളും എംപിവികളും ചേര്‍ന്ന യൂട്ടിലിറ്റി വാഹനവിഭാഗമാണ് ഇതില്‍ കരുത്തു തെളിയിച്ചത്. ഹാച്ച്ബാക്കുകളുടേയും സെഡാനുകളുടേയും വില്‍പന താഴേക്കു വന്നപ്പോള്‍ ഇന്ത്യയിലെ യുവി വാഹന വിപണി രേഖപ്പെടുത്തിയത് 17 ശതമാനം വളര്‍ച്ചയാണ്.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയുടെ 14 ശതമാനം യുവി വിഭാഗത്തിന് സ്വന്തമാണ്. 27,49,932 യുവികളാണ് ഇന്ത്യയില്‍ ആകെ വിറ്റത്. 2023ല്‍ ഇത് 23,53,605 യുവികളായിരുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും കനത്ത മത്സരവും വില്‍പനയും നടക്കുന്നതും യൂട്ടിലിറ്റി വാഹനങ്ങളില്‍ തന്നെ. 32 എസ്‌യുവി എംപിവി വാഹന നിര്‍മാതാക്കളുണ്ട് ഇന്ത്യന്‍ വിപണിയില്‍. 128 മോഡലുകളും ഇവയുടെ ആയിരത്തിലേറെ വകഭേദങ്ങളുമുണ്ട്. ഈ വൈവിധ്യത്തില്‍ നിന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ആദ്യ യുവികളെ അറിയാം.
Also Read : മൂന്ന് പുതിയ കാറുകൾ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ
ടാറ്റ പഞ്ച്

ടാറ്റ പഞ്ചിന്റെ വരവോടെയാണ് ഇന്ത്യയിലെ യുവി വാഹന വിപണിയിലെ മത്സരം കൂടുതല്‍ മുറുകിയത്. 2023ല്‍ 1,50,182 യൂണിറ്റ് വില്‍പനയോടെ നാലാം സ്ഥാനത്തായിരുന്നു ടാറ്റ പഞ്ച്. 2024ല്‍ ടാറ്റ പഞ്ചിന്റെ വില്‍പന 35 ശതമാനം വര്‍ധിച്ച് 2,02,031യൂണിറ്റിലേക്കെത്തി. യുവിയില്‍ മാത്രമല്ല ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയിലെ തന്നെ വില്‍പനയില്‍ ഒന്നാമതെത്തിയ മോഡലായി 2024ല്‍ ടാറ്റ പഞ്ച് മാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നിലുണ്ടായിരുന്ന മാരുതി വാഗണ്‍ ആറിനെയാണ് പഞ്ച് പിന്തള്ളിയത്.
മാരുതി എര്‍ട്ടിഗ

2023ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന മാരുതി എര്‍ട്ടിഗയാണ് 2024ലേക്കെത്തിയപ്പോള്‍ യുവികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുന്നത്. ഈ ജനപ്രിയ എംപിവിയുടെ 1,90,091 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ വളര്‍ച്ച.
Also Read : ആഹാ യമഹയുടെ പുതിയ ബൈക്ക് വരുന്നു.. ഇത് സൂപ്പറാവും
മാരുതി ബ്രസ

യുവികളില്‍ 2023ല്‍ ഒന്നാം സ്ഥാനത്തായിരുന്ന ബ്രസ 2024ലേക്കെത്തിയപ്പോള്‍ മൂന്നാമതായി. 2024ല്‍ 1,88,159 ബ്രസകളാണ് മാരുതി വിറ്റത്. സ്ഥാനം ഇറങ്ങിയെങ്കിലും 2023നെ(1,70,588) അപേക്ഷിച്ച് വില്‍പനയില്‍ ബ്രസക്ക് വര്‍ധനവുണ്ടായി.
ഹ്യുണ്ടേയ് ക്രേറ്റ

മിഡ്‌സൈസ് എസ്‌യുവികളിലെ ജനപ്രിയ മോഡലായ ഹ്യുണ്ടേയ് ക്രേറ്റ 2023ല്‍ യുവി വില്‍പനയുടെ പട്ടികയില്‍ മൂന്നാമതായിരുന്നു. 2024ല്‍ 1,89,919 യൂണിറ്റ് വില്‍പനയോടെ നാലാംസ്ഥാനത്തായി. 2023ല്‍ 1,57,311 ക്രേറ്റകളാണ് ഹ്യുണ്ടേയ് വിറ്റിരുന്നത്. 2024 ജനുവരിയിലാണ് ക്രേറ്റ മുഖം മിനുക്കിയെത്തിയത്.
Also Read : ‘മജസ്റ്റോർ സ്റ്റാറാ’; എന്നെത്തും നിരത്തിൽ എംജി മജസ്റ്റോർ ?
മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിങ് മോഡലാണ് സ്‌കോര്‍പിയോ. ആകെ 1,66,364 യൂണിറ്റാണ് സ്‌കോര്‍പിയോ എന്നും സ്‌കോര്‍പിയോ ക്ലാസിക്കും ചേര്‍ന്ന് വിറ്റത്. 2023ല്‍ ഇത് 1,21,420 യൂണിറ്റുകളായിരുന്നു. 44,944 എണ്ണത്തിന്റെ വാര്‍ഷിക വില്‍പന വളര്‍ച്ച. 2023ല്‍ ഏഴാമതായിരുന്നു സ്‌കോര്‍പിയോ കഴിഞ്ഞ വര്‍ഷം രണ്ടു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി.
Also Read : സമയത്തെത്തിക്കുമോ’..! കൃത്യമായി ഓടുന്ന ഇന്ത്യൻ ട്രെയിനുകൾ ഏതൊക്കെയാണെന്ന് അറിയുമോ
ടാറ്റ നെക്‌സോണ്‍,മാരുതി ഫ്രോങ്‌സ്,മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടേയ് വെന്യു, ടൊയോട്ട ഇന്നോവ, കിയ സോണറ്റ്,മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര എക്‌സ്‌യുവി700 ,മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ, ഹ്യുണ്ടേയ് എക്സ്റ്റര്‍, മഹീന്ദ്ര ഥാര്‍, കിയ സെല്‍റ്റോസ്, കിയ കാരന്‍സ്, ടൊയോട്ട ഹൈറൈഡര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍(33,597), നിസാന്‍ മാഗ്നൈറ്റ്(28,984), ഹോണ്ട എലിവേറ്റ്(27,470), ടാറ്റ കര്‍വ്(23,664), ടാറ്റ സഫാരി(23,114) എന്നിവയാണ് 2024ല്‍ മികച്ച വില്‍പന നേടിയ 25 അംഗ പട്ടികയിലെ മറ്റു മോഡലുകള്‍. 2024ല്‍ ആകെ 27,49,932 യുവികളാണ് ഇന്ത്യയില്‍ വിറ്റത്. ഇതില്‍ 25,21,160 യൂണിറ്റുകളും(91%) ആദ്യ 25 സ്ഥാനങ്ങളിലെ മോഡലുകളായിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ് .