യുഎഇയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർ വീരമൃത്യു വരിച്ചു

അപകടത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു

യുഎഇയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർ വീരമൃത്യു വരിച്ചു
യുഎഇയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർ വീരമൃത്യു വരിച്ചു

യുഎഇയിൽ ദേശീയദൗത്യത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ ബലിനൽകേണ്ടി വന്ന സൈനികരുടെ വിയോഗത്തിൽ രാജ്യം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു. വേർപാടിന്റെ ദുഃഖം താങ്ങാൻ കുടുംബങ്ങൾക്ക് സർവ്വശക്തൻ കരുത്തും ക്ഷമയും നൽകട്ടെയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Share Email
Top