കനത്ത മഴ! പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; സന്ദർശകർക്ക് പ്രവേശനം താത്കാലികമായി നിർത്തിവച്ചു

യാത്രക്കാർ തൽക്കാലം അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്

കനത്ത മഴ! പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; സന്ദർശകർക്ക് പ്രവേശനം താത്കാലികമായി നിർത്തിവച്ചു
കനത്ത മഴ! പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; സന്ദർശകർക്ക് പ്രവേശനം താത്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം സെന്റർ അടച്ചു. സഞ്ചാരികളുടെ സുരക്ഷയും പ്രദേശത്തെ അപകട സാധ്യതകളും പരിഗണിച്ച്, ഇന്ന് മുതൽ അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. യാത്രക്കാർ തൽക്കാലം അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Share Email
Top