തമിഴ്നാട്ടിൽ ശ്കതമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജലനിരപ്പ് ഉയർന്നതിനാൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

തമിഴ്നാട്ടിൽ ശ്കതമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തമിഴ്നാട്ടിൽ ശ്കതമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുന്നു. തെങ്കാശി, തിരുനൽവേലി, തൂത്തുക്കുടി കന്യാകുമാരി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് പേരാണ് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത്. റോഡിൽ വെള്ളം കയറിയും മരം വീണും പലയിടത്തും ഗതാഗതം നിലച്ച അവസ്ഥയാണ്. ജലനിരപ്പ് ഉയർന്നതിനാൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.

തെങ്കാശി, തിരുനൽവേലി, തൂത്തുക്കുടി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴയാണ് പെയ്യുന്നത്. ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വീടുകളിൽ വെള്ളംകയറിയവരെ ദുരിതാശ്വാസ ക്യാമ്പുകലിലേക്ക് മാറ്റി. സംസ്ഥാനത്ത് ആകെ 50 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

Share Email
Top