കോഴിക്കോട് കനത്ത മഴ; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ഇന്നലെ ഉച്ചക്ക് ശേഷമാണ് കോഴിക്കോട് മഴ കനത്തത്

കോഴിക്കോട് കനത്ത മഴ; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
കോഴിക്കോട് കനത്ത മഴ; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഉണ്ടായ കനത്ത മഴയിൽ പലയിടത്തും നാശനഷ്ടം ഉണ്ടായി. കൊയിലാണ്ടി തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് കോഴിക്കോട് മഴ കനത്തത്. രാത്രിയിലുടനീളം പലയിടത്തും നിർത്താതെ മഴ പെയ്തതോടെ മഴക്കെടുതികളുടെ റിപ്പോർട്ടുകളും പുറത്തുവന്നു. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശ്ശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

Also Read: മാവുങ്കാലിന് സമീപം ദേശീയ പാത ഇടിഞ്ഞു

അതേസമയം കോട്ടുളി കെ.പി.മേനോൻ റോഡിൽ വീടിന് മുകളിൽ തൊട്ടടുത്ത വീട്ടിലെ മതിൽ ഇടി‍ഞ്ഞുവീണു. കടംകുന്നത്ത് വത്സലയുടെ വീടിനു മുകളിലാണ് മതിൽ ഇടിഞ്ഞുവീണത്. കോടഞ്ചേരിയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു.

Share Email
Top