കൊൽക്കത്തയിൽ കനത്ത മഴ; അഞ്ച് പേർ മരിച്ചു, നഗരം വെള്ളത്തിനടിയിൽ

വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

കൊൽക്കത്തയിൽ കനത്ത മഴ; അഞ്ച് പേർ മരിച്ചു, നഗരം വെള്ളത്തിനടിയിൽ
കൊൽക്കത്തയിൽ കനത്ത മഴ; അഞ്ച് പേർ മരിച്ചു, നഗരം വെള്ളത്തിനടിയിൽ

കൊൽക്കത്ത: നഗരത്തിലും സമീപ പ്രദേശങ്ങളിലും രാത്രിയിൽ അതിശക്തമായി പെയ്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Share Email
Top