ശക്തമായ മഴ; വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിംഗിനും താൽക്കാലിക വിലക്ക്

തുടർച്ചയായ മഴയെ തുടർന്ന് ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലെ അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങളും ട്രക്കിംഗും ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനാണ് നിർദേശം

ശക്തമായ മഴ; വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിംഗിനും താൽക്കാലിക വിലക്ക്
ശക്തമായ മഴ; വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രക്കിംഗിനും താൽക്കാലിക വിലക്ക്

വയനാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ഡി.ആർ. മേഘശ്രീയാണ് ഉത്തരവിറക്കിയത്.

തുടർച്ചയായ മഴയെ തുടർന്ന് ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലെ അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങളും ട്രക്കിംഗും ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാനാണ് നിർദേശം. സന്ദർശകരുടെയും പ്രദേശവാസികളുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടി.

Also Read:‘ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഐഎം നീക്കം’! വാർത്ത വ്യാജം, വിശദീകരണവുമായി പി. ജയരാജൻ

ദുരന്തസാധ്യതയുള്ള ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ ടൗൺഷിപ്പ് നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആവശ്യമായാൽ മാറ്റിപ്പാർപ്പിക്കാൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൽപ്പറ്റ നഗരസഭ സെക്രട്ടറിയും സംയുക്തമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത മേഖലയിലും മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലുമുള്ള ആളുകളെ സാഹചര്യത്തിന് അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 52(ബി) പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

Share Email
Top