ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 എന്നീ വാർഡുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി
ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട് ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 എന്നീ വാർഡുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. പ്രദേശത്ത് മഴ കനത്ത പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കളക്ടറുടെ ഉത്തരവ്.

Share Email
Top