തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 4 ജില്ലകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴക്കെടുതിയും ഉണ്ടായിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും കനത്ത മഴയിലും കാറ്റിലും വീടിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു. കണ്ണൂർ മട്ടന്നൂരിൽ ഇടിമിന്നലിൽ വീടിന്റെ വയറിങ് കത്തി നശിച്ചു.