സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള ഇരട്ട ചക്രവാതച്ചുഴികളുടെയും ബംഗാൾ ഉൾക്കടലിലെ മൂന്നാമതൊരു ചക്രവാതച്ചുഴിയുടെയും ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

ക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള ഇരട്ട ചക്രവാതച്ചുഴികളുടെയും ബംഗാൾ ഉൾക്കടലിലെ മൂന്നാമതൊരു ചക്രവാതച്ചുഴിയുടെയും ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴ പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:മഴ കാരണം അകത്ത് കയറിയതാണ്; പുനലൂർ ആശുപത്രിയിലെ കൊടിപിടിച്ചുള്ള അഭിവാദ്യത്തിൽ ന്യായീകരണവുമായി ആരോഗ്യമന്ത്രി

നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share Email
Top