കനത്ത മഴ! കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

ഇതോടെ സംസ്ഥാനത്ത് ആകെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്

കനത്ത മഴ! കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല
കനത്ത മഴ! കണ്ണൂർ ഉൾപ്പെടെ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിട്ടുള്ളത്. നേരത്തെ ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും അവധി പ്രഖ്യാപിച്ചത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം. പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. ഇന്നത്തെ പിഎസ്‌സി പരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും യാതൊരു മാറ്റവുമില്ലാതെ തന്നെ നടക്കും. സംസ്ഥാന സഹകരണ യൂണിയൻ ഇന്ന് നടത്താനിരുന്ന എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Share Email
Top