നാദാപുരം: ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില്‍ നാശനഷ്ട്ടം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് കാര്‍ തകര്‍ന്നു.
Also Read: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
രാവിലെ ഒൻപത് മണിയോടെയാണ് കാറ്റ് വീശിയത്. നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ വൈദ്യുതി ലൈനില്‍ മരം വീണു. മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി.
അതേസമയം, സംസ്ഥാനത്ത് നിലവില്‍ 40 ക്യാമ്പുകളിലായി 1,927 പേര്‍ താമസിക്കുന്നുണ്ട്. 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഒരാള്‍ മുങ്ങിമരിച്ചു.