ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് വര്‍ധിക്കുന്നു. ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടും ചൂടിന്റെ പിടിയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥ പ്രവചനം. താപനില 44 ഡിഗ്രി വരെയായി ഉയരാമെന്നതിനാല്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ കാലാവര്‍ഷം എത്തുകയാണെന്നതാണ് മറ്റൊരു വാര്‍ത്ത. മാലദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍ കാലവര്‍ഷം എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. തെക്കന്‍ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. മധ്യ മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടി / മിന്നല്‍ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ്19-22 തീയതികളില്‍ അതി തീവ്രമായ മഴയ്ക്കും, മെയ് 19 മുതല്‍ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതി ശക്തമായ മഴക്കും, സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top