യു.എ.ഇയിൽ കനത്ത മഞ്ഞ്! കാഴ്ചപരിധി കുറഞ്ഞു, റോഡുകളിൽ വേഗപരിധി മാറ്റി അബുദാബി പോലീസ്; ജാഗ്രതാ നിർദ്ദേശം!

മഞ്ഞുമൂടിയ അന്തരീക്ഷം കാരണം റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു

യു.എ.ഇയിൽ കനത്ത മഞ്ഞ്! കാഴ്ചപരിധി കുറഞ്ഞു, റോഡുകളിൽ വേഗപരിധി മാറ്റി അബുദാബി പോലീസ്; ജാഗ്രതാ നിർദ്ദേശം!
യു.എ.ഇയിൽ കനത്ത മഞ്ഞ്! കാഴ്ചപരിധി കുറഞ്ഞു, റോഡുകളിൽ വേഗപരിധി മാറ്റി അബുദാബി പോലീസ്; ജാഗ്രതാ നിർദ്ദേശം!

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ജൂൺ 8ന് രാവിലെ പെട്ടെന്നുണ്ടായ കനത്ത മഞ്ഞുപാളികളെത്തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ സൂചനയായ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. മഞ്ഞുമൂടിയ അന്തരീക്ഷം കാരണം റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു. സുരക്ഷ മുൻനിർത്തി റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഹൈവേകളിലെ ഇലക്ട്രോണിക് ഇൻഫോർമേഷൻ ബോർഡുകളിൽ തത്സമയം പ്രദർശിപ്പിക്കുന്ന ഈ വേഗപരിധി കൃത്യമായി പാലിക്കണമെന്നും, വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ കർശനമായി ഓർമ്മിപ്പിച്ചു.

പകൽ സമയത്ത് രാജ്യം പൊതുവെ തെളിഞ്ഞ കാലാവസ്ഥയിലായിരിക്കുമെങ്കിലും രാത്രിയോടെ അന്തരീക്ഷം കൂടുതൽ മേഘാവൃതമായേക്കാം. ചില ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റിനും പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അബുദാബിയിൽ 40 ഡിഗ്രിയും ദുബായിൽ 39 ഡിഗ്രിയുമായിരിക്കും പകൽ സമയത്തെ ഉയർന്ന താപനില. തീരപ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വലിയ തോതിൽ ഉയർന്നുനിൽക്കും. അറേബ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും തീരദേശവാസികളും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Share Email
Top