സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ചൂട് തുടരുമ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത ഉണ്ട്. സംസ്ഥാനത്ത് ചൂടേറിയതും അസ്വസ്ഥവുമായ കാലാവസ്ഥ അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

തിരുവനന്തപുരം ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഇന്നും രാത്രികാല താപനില മുന്നറിയിപ്പും നല്‍കി. അതേസമയം ചൂടിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വേനല്മഴയ്ക്ക് ഒപ്പം ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രണത്തിന് സാധ്യതയുമുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് മത്സ്യബന്ധനത്തിന് വിലക്കില്ല.

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 39°Cന് മുകളില്‍ താപനില രേഖപ്പെടുത്തും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 38°C വരെയും കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പില്‍ പറയുന്നത്.

Top