നെഞ്ചിടിപ്പ് കൂടി! നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം വരാം! വയറിലെ അസ്വസ്ഥതയും തലവേദനയും; ‘നിശബ്ദ’ ലക്ഷണങ്ങൾ അറിയാം

ചർമത്തിൽ അകാരണമായ വരൾച്ച, ചൊറിച്ചിൽ, എക്സിമ പോലുള്ള പ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം

നെഞ്ചിടിപ്പ് കൂടി! നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം വരാം! വയറിലെ അസ്വസ്ഥതയും തലവേദനയും; ‘നിശബ്ദ’ ലക്ഷണങ്ങൾ അറിയാം
നെഞ്ചിടിപ്പ് കൂടി! നെഞ്ചുവേദനയില്ലാതെയും ഹൃദയാഘാതം വരാം! വയറിലെ അസ്വസ്ഥതയും തലവേദനയും; ‘നിശബ്ദ’ ലക്ഷണങ്ങൾ അറിയാം

ഹൃദയാഘാതം എന്നാൽ നെഞ്ചുവേദന മാത്രമാണെന്ന് ധരിക്കുന്നവർ ഇന്നും ഏറെയാണ്. എന്നാൽ, വയറിലെ അസ്വസ്ഥതകൾ മുതൽ ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ വേദനകൾ വരെ ഹൃദയാഘാതത്തിന് മുന്നോടിയായി പ്രകടമാകാറുണ്ട്. ഈ അധികം ശ്രദ്ധിക്കപ്പെടാത്ത ‘നിശബ്ദ’ ലക്ഷണങ്ങളെക്കുറിച്ച് അരിസോണയിൽ നിന്നുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധനായ ഡോ. ജാക്ക് വോഫ്സൺ മുന്നറിയിപ്പ് നൽകുകയാണ്. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.

നിസ്സാരമാക്കരുതാത്ത പ്രധാന ലക്ഷണങ്ങൾ

ഡോ. ജാക്ക് പറയുന്നതനുസരിച്ച്, പലപ്പോഴും നിസ്സാരമായി തള്ളിക്കളയുന്ന, എന്നാൽ ഹൃദയാഘാതവുമായി ബന്ധമുള്ള ചില ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.

ചർമത്തിലെ വ്യത്യാസങ്ങൾ: ചർമത്തിൽ അകാരണമായ വരൾച്ച, ചൊറിച്ചിൽ, എക്സിമ പോലുള്ള പ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. ഇത് ശരീരത്തിൽ നീർവീക്കം ഉണ്ടാകുന്നതിൻ്റെയും സമ്മർദ്ദം കൂടുന്നതിൻ്റെയും ലക്ഷണമാകാം. വീക്കത്തിന് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു.

Also Read: മഞ്ഞിന്റെ സ്വർഗ്ഗം തുറക്കുന്നു! ഇടുങ്ങിയ വഴികളിലൂടെ സാഹസിക യാത്ര; സഞ്ചാരികളെ മാടിവിളിച്ച് മണാലി…

വയറിലെ അസ്വസ്ഥത: വയറിലുണ്ടാകുന്ന അസ്വസ്ഥതകളെ മിക്കവരും നിസ്സാരമാക്കാറുണ്ട്. എന്നാൽ, മലബന്ധം, ഓക്കാനം, വയറ് വീർക്കുക, തുടർച്ചയായുള്ള വയറുവേദന എന്നിവയുണ്ടെങ്കിൽ അത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കുടലിൻ്റെ ആരോഗ്യം തകരാറിലാകുമ്പോൾ രക്തക്കുഴലുകളിൽ ‘പ്ലേക്ക്’ അടിഞ്ഞുകൂടുകയും ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

നിരന്തരമായ തലവേദന: നിരന്തരമായ തലവേദന ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നൈട്രിക് ഓക്സൈഡ് നില കുറയുന്നതിൻ്റെയോ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറിൻ്റെയോ ലക്ഷമാവാം ഇത്. രക്തം കട്ടപിടിക്കുന്നത് തടയുന്നതിൽ നൈട്രിക് ഓക്സൈഡിന് വലിയ പങ്കുണ്ട്. ഇതിൻ്റെ കുറവ് ഹൃദയപ്രശ്നങ്ങൾക്കുള്ള സാധ്യത കൂട്ടുന്ന ഒരു ഘടകമാണ്.

അകാരണമായ ശരീരവേദന: അകാരണമായി ശരീരവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. പല്ലുവേദന, തോൾവേദന തുടങ്ങിയവ നിസ്സാരമാക്കരുത്. ശരീരത്തിൻ്റെ ഏതുഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിലും വീക്കമാവാം കാരണം. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

മോശം ഉറക്കം: ആരോഗ്യകരമായ ഹൃദയത്തിന് സുഖകരമായ ഉറക്കം നിർബന്ധമാണ്. ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേൽക്കുകയോ തീരെ ഉറക്കമില്ലായ്മയോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഉറക്കക്കുറവ് വീക്കമുണ്ടാക്കുകയും സ്ട്രെസ്സ് ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും അതുവഴി രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. ഇത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

Share Email
Top