ആരോഗ്യ മന്ത്രിയെ ഡിസ്ചാർജ് ചെയ്തു; തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക്

രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും വിലയിരുത്തി

ആരോഗ്യ മന്ത്രിയെ ഡിസ്ചാർജ് ചെയ്തു; തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക്
ആരോഗ്യ മന്ത്രിയെ ഡിസ്ചാർജ് ചെയ്തു; തുടർചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക്

ണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും വിലയിരുത്തി. ഇതേത്തുടർന്ന് തുടർചികിത്സയ്ക്കായി റോഡ് മാർഗം സ്വന്തം വാഹനത്തിൽ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

അതേസമയം, സംഭവത്തിൽ മന്ത്രിയുടെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. ആരോഗ്യനില പരിഗണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇതിന് സാധിച്ചിരുന്നില്ല. പ്രതിഷേധം നടന്ന സ്ഥലത്തെ കൂടുതൽ വ്യക്തതയ്ക്കായി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് റെയിൽവേ സംരക്ഷണ സേനയ്ക്ക് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

Share Email
Top