പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പാവയ്ക്ക എന്ന് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ ആദ്യം വരുന്നത് അതിന്റെ കയ്പ്പ് രസം തന്നെയാണ്. കയ്പ്പയ്ക്ക എന്നും ഇത് അറിയപ്പെടുന്നുണ്ട്. സ്വാദില്‍ കയ്പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്സിഡന്റുകളും അവശ്യവിറ്റാമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്കകൊണ്ട് അച്ചാറും ജ്യൂസും ഉണ്ടാക്കുന്നതിന് പുറമെ വിവിധ വിഭവങ്ങളും ഉണ്ടാക്കാം.

ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസം കുടിക്കുന്നത് കരള്‍രോഗങ്ങള്‍ ഭേദമാകാന്‍ സഹായിക്കും എന്ന് പറയപ്പെടുന്നു. പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് അണുബാധയെ പ്രതിരോധിക്കാനും, രോഗ പ്രതിരോധ ശേഷി ഉയര്‍ത്താനും സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തെ മറികടക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്ക നീര്. പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാവയ്ക്ക നീര് ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത് നിന്ന് പുറം തള്ളുകയും ചെയ്യും ഇത്. ദഹനക്കേടും മലബന്ധവും ഭേദമാകാന്‍ സഹായിക്കും. പാവയ്ക്ക ഹൃദയത്തിന് പല രീതിയില്‍ നല്ലതാണ്. അനാവശ്യമായി കൊഴുപ്പ് ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത് കുറയാന്‍ ഇത് സഹായിക്കും. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. പാവയ്ക്കയില്‍ ഉള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാന്‍ സഹായിക്കും.

Top