ശത്രുവിന് കഞ്ഞി വെക്കുന്നവനും ശത്രു തന്നെ! ‘മുഴുവൻ തീഗോളമായി മാറും’; ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്

2019-ലെ സൗദി അരാംകോ ആക്രമണങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുന്നു

ശത്രുവിന് കഞ്ഞി വെക്കുന്നവനും ശത്രു തന്നെ! ‘മുഴുവൻ തീഗോളമായി മാറും’; ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
ശത്രുവിന് കഞ്ഞി വെക്കുന്നവനും ശത്രു തന്നെ! ‘മുഴുവൻ തീഗോളമായി മാറും’; ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്

ശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി അതീവ ഗൗരവകരമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. അമേരിക്കയുടെ ഭാഗത്തുനിന്ന് തങ്ങളുടെ പ്രദേശത്തിന് നേരെ പുതിയ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ, അത് ഗൾഫ് രാജ്യങ്ങളിലെ നിർണ്ണായകമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേറെയുള്ള കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ആഴ്ച ഇറാനിലെ ഊർജ്ജ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഉയർന്ന തലത്തിലുള്ള നയതന്ത്ര ബന്ധങ്ങളിലൂടെ ഇറാൻ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായും പാകിസ്ഥാൻ ആർമി മേധാവിയുമായും നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഈ കാര്യം വ്യക്തമാക്കിയത്. തങ്ങൾക്കെതിരെ വീണ്ടും സൈനിക നടപടികൾ ഉണ്ടാകാതിരിക്കാൻ അമേരിക്കയുടെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. ഇറാനു നേരെ ആക്രമണമുണ്ടായാൽ ഗൾഫിലുടനീളമുള്ള അമേരിക്കൻ ആസ്തികൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ഇറാൻ നൽകിയിട്ടുള്ളത്.

ALSO READ;ഹോർമുസ് കടലിടുക്ക് തുറക്കാൻ പുതിയ ധാരണ; ഇറാനും ഒമാനും തമ്മിലുള്ള കരാർ അന്തിമ ഘട്ടത്തിൽ!

ഇറാന്റെ മുന്നറിയിപ്പിനെത്തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി സംസാരിക്കുകയും സൈനിക നടപടികൾ വൈകിപ്പിക്കാനും ചർച്ചകളിലേക്ക് മടങ്ങാനും വെടിനിർത്തൽ ഉറപ്പാക്കാനും നയതന്ത്ര മാർഗ്ഗങ്ങൾ തേടാനും അഭ്യർത്ഥിച്ചിട്ടുണ്ട്. ഖത്തറും ഒമാനും സൗദിയുമെല്ലാം അമേരിക്കയും ഇറാനും തമ്മിൽ പുതിയ ചർച്ചകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ ആക്രമണങ്ങൾ “മുഴുവൻ പ്രദേശത്തെയും ഒരു തീഗോളമാക്കി മാറ്റും” എന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നത് ഗൾഫ് രാജ്യങ്ങളെയാകെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അമേരിക്കൻ ആക്രമണമുണ്ടായാൽ ഗൾഫിലെ റിഫൈനറികൾ, പവർ നെറ്റ്‌വർക്കുകൾ, ജല അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ, എണ്ണപ്പാടങ്ങൾ എന്നിവയെല്ലാം ലക്ഷ്യമിടേണ്ടി വരുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ സൗദി അരാംകോ ആക്രമണങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, തങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുന്നു. അമേരിക്കയും ഇറാഖും തമ്മിലുള്ള ഈ പുതിയ പോര് പശ്ചിമേഷ്യയെ വീണ്ടും വലിയൊരു സംഘർഷത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ

Share Email
Top