പ്രൊഫസർ ഹോട്ടലിൽ മരിച്ച നിലയിൽ

പിറ്റേദിവസം വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞുവെങ്കിലും യാത്ര തിരിച്ചില്ല

പ്രൊഫസർ ഹോട്ടലിൽ മരിച്ച നിലയിൽ
പ്രൊഫസർ ഹോട്ടലിൽ മരിച്ച നിലയിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹോട്ടലില്‍ കൊൽക്കത്ത സ്വദേശിയായ പ്രൊഫസറെ മരിച്ച നിലയില്‍ കണ്ടെത്തി. കൊൽകത്തയിലെ ജാദവ്പൂർ സ‌ർവകലാശാലയിലെ പ്രൊഫസറായ മെയ്നെക്ക് പാലിനെയാണ് കൈയും കഴുത്തും മുറിച്ച നിലയിൽ കണ്ടെത്തിയത്. പ്രൊഫസറുടേത് ആത്മഹത്യയെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്.

മെയ്നെക്ക് പാൽ രണ്ട് സുഹൃത്തുകൾക്കൊപ്പം ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചു. യാത്രയുടെ ഇടക്കുവെച്ച് മക്കളെ മിസ്സ് ചെയ്യുന്നുവെന്നും തിരികെ പോവുകയാണെന്ന് പറയുകയും തുടർന്ന് ഇയാൾ മടങ്ങുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

Also Read:സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

പാല്‍ തിരികെ കൊല്‍ക്കത്തയിലേക്ക് പോകാതെ ലാൽകുവാനിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിറ്റേദിവസം വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞുവെങ്കിലും യാത്ര തിരിച്ചില്ല.

വെള്ളിയാഴ്ച വൈകീട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നപ്പോൾ കുടുംബം ഹോട്ടലുമായി ബന്ധപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ കതക് പൊളിച്ച് മുറിക്ക് ഉള്ളിൽ കയറിയപ്പോൾ പാലിൻ്റെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തുകയായിരുന്നു. പലിന്റെ കൈയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളും ഉണ്ടായിരുന്നു.

Share Email
Top