പ്രോട്ടീനുകളെ വിഘടിപ്പിച്ച് പുറംതള്ളുന്ന എൻസൈമായ പപ്പൈൻ പപ്പായയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മുഖക്കുരു തടയാനും പപ്പായ മികച്ചതാണ്. കൂടാതെ, പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
മുഖം സുന്ദരമാക്കാൻ പപ്പായ ഉപയോഗിക്കേണ്ട വിധം നോക്കാം
ഒന്ന്
രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് അൽപം പാൽ യോജിപ്പിച്ച് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
Also Read: സൂപ്പുകളിൽ ഇവ ചേർക്കൂ ; ശരീരഭാരം കുറയ്ക്കാം
രണ്ട്
രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക് അൽപം മഞ്ഞൾ ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
മൂന്ന്
രണ്ട് സ്പൂൺ പപ്പായ പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.