കോണ്‍ഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തില്‍; നയാബ് സിങ് സൈനി

കോണ്‍ഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തില്‍; നയാബ് സിങ് സൈനി

ചണ്ഡീഗഢ്: മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഹരിയാണ മുഖ്യമന്ത്രി നയാബ് സിങ് സൈനി.’ഞാന്‍ അതേക്കുറിച്ച് കേട്ടപ്പോള്‍, ആ നിമിഷം തന്നെ എനിക്കറിയാമായിരുന്നു കോണ്‍ഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിലാണെന്ന്. എല്ലാവര്‍ക്കും ആഗ്രഹങ്ങളുണ്ട്’ – സൈനി പറഞ്ഞു.

പക്ഷേ ജനങ്ങള്‍ക്ക് അറിയാം. കോണ്‍ഗ്രസിന് ജനങ്ങളുടെ ആഗ്രഹങ്ങളില്‍ യാതൊരു താല്‍പര്യവുമില്ലെന്നും പകരം സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള മോഹം മാത്രമേയുള്ളൂവെന്നും, സൈനി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വതന്ത്ര എം.എല്‍.എമാര്‍ ഉയര്‍ത്തിയ ഭീഷണിയെ എങ്ങനെ അതിജീവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

സര്‍ക്കാരിനെ നിലനിര്‍ത്തിയിരുന്ന ഏഴ് സ്വതന്ത്രന്മാരില്‍ മൂന്ന് എം.എല്‍.എമാരാണ് ബി.ജെ.പി. സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചത്. സോംബീര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗൊല്ലെന്‍, ധരംപാല്‍ ഗൊണ്ടര്‍ എന്നിവരാണ് സൈനി സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top