ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ഹരിപ്പാട് അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. കൊല്‍ക്കത്ത സ്വദേശി 42 കാരന്‍ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

ഹരിപ്പാട് നാരകത്തറയിലാണ് സംഭവം. ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഇവിടെ മീന്‍കട നടത്തുന്ന ആളാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. മീന്‍ വില്‍പ്പനയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. മീന്‍ വാങ്ങിയ പണം ഗൂഗിള്‍ പേയില്‍ ലഭിക്കാത്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് വിവരം. മലയാളിയായ പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

Top