ഹരി ഹര വീര മല്ലു പുതിയ റിലീസ് തീയതി എത്തി

വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ റിലീസ് തീയതി പലതവണയായി മാറ്റിവെച്ചിരുന്നു

ഹരി ഹര വീര മല്ലു പുതിയ റിലീസ് തീയതി എത്തി
ഹരി ഹര വീര മല്ലു പുതിയ റിലീസ് തീയതി എത്തി

വൻ കല്യാൺ നായകനായി വരുന്ന ബിഗ് ബഡ്ജറ്റ് പീരീഡ് സിനിമയാണ് ഹരി ഹര വീരമല്ലു. വളരെ കാലമായി ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ റിലീസ് തീയതി പലതവണയായി മാറ്റിവെച്ചിരുന്നു. ജൂണിലായിരുന്നു നേരത്തെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

ചിത്രം ജൂലൈ 24 ന് ആഗോള തലത്തിൽ പുറത്തിറങ്ങും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. കേരളത്തിൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജ്ഞാന ശേഖര്‍ വി എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് നിക്ക് പവല്‍ ആണ്. റിപ്പോർട്ടുകൾ പ്രകാരം 250 കോടിയാണ് സിനിമയുടെ ബജറ്റ്. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗമാണ് ജൂലൈയിൽ റിലീസിനൊരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന പവൻ കല്യാൺ സിനിമയാണിത്.

Share Email
Top