ഹാര്‍ദ്ദിക്കിനെ അവഗണിച്ചു; രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശങ്ങളാണ് മദ്വാള്‍ ശ്രദ്ധിച്ചത്

ഹാര്‍ദ്ദിക്കിനെ അവഗണിച്ചു; രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശങ്ങളാണ് മദ്വാള്‍ ശ്രദ്ധിച്ചത്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 11 റണ്‍സ് കൂടെ നേടിയാല്‍ പഞ്ചാബിന് വിജയിക്കാന്‍ കഴിയുമായിരുന്നു. നിര്‍ണായക ഓവറില്‍ ആകാശ് മദ്വാള്‍ പന്തെറിയാനെത്തി. മദ്വാളിന് നിര്‍ദ്ദേശങ്ങളുമായി മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയുമെത്തി.

മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ നിര്‍ദ്ദേശങ്ങളാണ് മദ്വാള്‍ ശ്രദ്ധിച്ചത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മുഖത്തേയ്ക്ക് പോലും നോക്കാതെ നില്‍ക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. രോഹിത് ശര്‍മ്മയുടെ തന്ത്രങ്ങളാണ് മുംബൈ വിജയത്തില്‍ നിര്‍ണായകമായതെന്നും ആരാധകര്‍ പറയുന്നു.

കഗീസോ റബാഡെ റണ്‍ഔട്ടായതോടെയാണ് മുംബൈ ഒമ്പത് റണ്‍സിന്റെ ആവേശ വിജയം.അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മുംബൈ വിജയം സ്വന്തമാക്കി.

Top