കുവൈത്ത്: ഗാർഹിക തൊഴിലാളിയെ ഉപദ്രവിച്ച കേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ചു. 30,000 കുവൈത്തി ദിനാർ നൽകണമെന്നുള്ള പ്രാഥമിക വിധി സിവിൽ കോടതി ശരിവച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം.
അതേസമയം ശാരീരിക ഉപദ്രവം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഇരയയുടെ ശരീരം പൊള്ളിച്ച് ശരീരത്തിന് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഭിഭാഷകനായ മുഹമ്മദ് അൽ അജ്മി വാദിച്ചു.
Also Read: റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്
പരാതിക്കാരിക്ക് വരുത്തിയ ഗുരുതരമായ നാശനഷ്ടങ്ങളും അതുപോലെ തന്നെ ഗാർഹിക തൊഴിലാളിയുടെ ശാരീരിക ശേഷിയെ ബാധിച്ച 25 ശതമാനം സ്ഥിരമായ വൈകല്യവും അംഗീകരിച്ചാണ് കോടതി വിധി. കേസിൽ പ്രവാസിയെ മൂന്ന് വർഷം തടവിനും നാല് മാസവും കഠിന തടവിനും വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ചതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.