കോട്ടയം: കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെൻ്റ് സേവ്യഴ്സ് പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരൻ മരിച്ചു. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് അപകടത്തിൽ മരിച്ചത്. പള്ളിയുടെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ നടത്താൻ കയറിയതായിരുന്നു കൈക്കാരൻ. ഇതിനിടെയാണ് അപകടമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്.
പള്ളിയുടെ മുകളിൽ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം
പള്ളിയുടെ മേൽക്കൂരയുടെ അറ്റകുറ്റപണികൾ നടത്താൻ കയറിയതായിരുന്നു കൈക്കാരൻ

