ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്

ഇസ്രയേലില്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു ഈദനെ ഹമാസ് 2023 ഒക്ടോബര്‍ 7 നാണ് തട്ടിക്കൊണ്ട് പോയത്.

ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്
ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്

ഗാസ: ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് ലക്ഷ്യമിട്ട് ഈദന്‍ അലക്‌സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേലിലേക്ക് പോകുന്നതിന് മുന്‍പ് ന്യൂ ജേഴ്‌സിയിലായിരുന്നു 21 കാരനായിരുന്നു ഈദന്‍ അലക്‌സാണ്ടര്‍ താമസിച്ചിരുന്നത്.

ഇസ്രയേലില്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്നു ഈദനെ ഹമാസ് 2023 ഒക്ടോബര്‍ 7 നാണ് തട്ടിക്കൊണ്ട് പോയത്. മാസ്‌ക് ധാരികളായ ഹമാസ് അനുകൂലികള്‍ക്കും റെഡ് ക്രോസ് പ്രവര്‍ത്തകനുമൊപ്പമുള്ള ഈദന്‍ അലക്‌സാണ്ടറുടെ ചിത്രം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

ഏപ്രിലില്‍ ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് ഈദന്‍ അലക്‌സാണ്ടറുടെ വീഡിയോ പുറത്ത് വിട്ടിരുന്നു. പെസഹാ ആചരണ സമയത്തായിരുന്നു ഈദന്റെ വീഡിയോ പുറത്ത് വന്നത്. ബന്ദികള്‍ വീട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. ഭയവും ഒറ്റപ്പെടലും ബന്ദികളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത് എന്നായിരുന്നു വീഡിയോയില്‍ ഈദന്‍ ആവശ്യപ്പെട്ടത്.

Share Email
Top