ജറുസലം: ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 4 യുവ വനിതാ ഇസ്രയേല്‍ സൈനികരെ ഹമാസ് കൈമാറി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നിവരെയാണ് കൈമാറിയത്. 2023 ഒക്ടോബര്‍ 7 ന് പിടികൂടിയ ഇവരെ 477 ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്. സൈനിക യൂണിഫോമുകളും തടവുകാര്‍ നല്‍കിയ ബാഗുകളും ധരിച്ചാണ് നാല് പേരും എത്തിയത്. വലിയ സ്വീകരണമാണ് ഈ 4 ധീര വനിതകള്‍ക്കും ലഭിച്ചത്. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
Also Read: സുഡാനിലും ഗാസയിലും അമേരിക്കയ്ക്ക് ഇരട്ട നയം, കയ്യോടെ പൊക്കി റഷ്യ
അതേസമയം ഇരുന്നൂറ് പലസ്തീനി തടവുകാരെ മോചിപ്പിച്ചതായി ഇസ്രയേലും അറിയിച്ചു. ഗാസ വെടിനിര്‍ത്തില്‍ കരാറിന്റെ ഭാഗമായാണ് തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചത്. ഇന്ന് ഹമാസും നാല് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തടവുകാരെയും വിട്ടയയ്ക്കല്‍ തുടരും.