ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിനായുള്ള ഇസ്രയേലിന്റെ രണ്ട് പ്രധാന ആവശ്യങ്ങള്‍ക്ക് ഹമാസ് വഴങ്ങിയതായി അറബ് മധ്യസ്ഥര്‍ പറഞ്ഞു. നേരത്തെ പലതവണ ചര്‍ച്ചചെയ്തിട്ടും അംഗീകരിക്കാതിരുന്ന വ്യവസ്ഥയാണ് ഹമാസ് അംഗീകരിച്ചിട്ടുള്ളത്. ഇതോടെ മേഖലയില്‍ വെടിനിര്‍ത്താനും ബന്ദികളെ മോചിപ്പിക്കാനും കഴിയുന്ന ഒരു കരാര്‍ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.
പോരാട്ടം അവസാനിക്കുമ്പോള്‍ ഇസ്രയേല്‍ സേനയെ ഗാസയില്‍ താല്‍ക്കാലികമായി തുടരാന്‍ അനുവദിക്കുന്ന ഒരു കരാറിന് സമ്മതിക്കുമെന്ന് തീവ്രവാദ സംഘം ഇതാദ്യമായാണ് മധ്യസ്ഥരോട് സമ്മതിക്കുന്നത്. വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം വിട്ടയക്കുന്ന അമേരിക്കൻ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ പട്ടികയും ഹമാസ് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തിലെ ആദ്യ വെടിനിര്‍ത്തലിന് ശേഷം ബന്ദികളുടെ പട്ടിക കൈമാറുകയോ ഒരാളെ പോലും മോചിപ്പിക്കുകയോ ചെയ്തിരുന്നില്ല.
Also Read: ട്രംപ് എത്തിയാല്‍ നാട്ടിലേയ്ക്ക് തിരിക്കേണ്ടി വരുമോ? മലയാളികള്‍ക്ക് ചങ്കിടിപ്പ്
കെയ്‌റോ നിര്‍ദ്ദേശിച്ചതും അമേരിക്കയുടെ പിന്തുണയുള്ളതുമായ പുതിയ പദ്ധതി, നവംബറില്‍ സുരക്ഷിതമാക്കിയ ലെബനനിലെ വെടിനിര്‍ത്തല്‍ സൃഷ്ടിച്ച വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്രയേലും ഹിസ്ബുള്ളയും അങ്ങിങ്ങായി പരസ്പരം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടക്കുന്നതായി ആരോപിക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ ഏറ്റുമുട്ടലുകള്‍ ഒഴിവായിട്ടുണ്ട്.
വെടിനിര്‍ത്തലിനുള്ള ഹമാസിന്റെ സമ്മതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരു കരാര്‍ സാധ്യമാണോ എന്ന് പറയാറായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.