ഹജ്ജ് കർമ്മം; തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി

ഹജ്ജ് കർമ്മം; തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി
ഹജ്ജ് കർമ്മം; തീർത്ഥാടകരുടെ ആദ്യ സംഘം തിരിച്ചെത്തി

കുവൈത്ത്: ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം കുവൈത്തി തീർത്ഥാടകരുടെ ആദ്യ സംഘം കുവൈത്തിൽ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും ഇവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഈ വർഷത്തെ ഹജ്ജ് കര്‍മ്മങ്ങൾ ദൈവാനുഗ്രഹത്തോടെയും ആത്മസമർപ്പണത്തോടെയുമാണ് തീർത്ഥാടകർക്ക് നിർവഹിക്കാൻ കഴിഞ്ഞത്.

അതേസമയം സൗദി അറേബ്യയിലെ അധികാരികളും കുവൈത്ത് ഹജ്ജ് മിഷനും ചേർന്ന് നൽകിയ മികച്ച സംവിധാനങ്ങൾ, സേവനങ്ങൾ എന്നിവ ഹജ്ജ് കർമ്മങ്ങൾ എളുപ്പമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. വിമാനത്താവളത്തിൽ ആദ്യം എത്തിയ സംഘത്തെ സ്വീകരിക്കാൻ കുവൈത്ത് ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ഒരുക്കങ്ങൾ നടത്തിയിരുന്നു.

Share Email
Top