ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; ജിം ട്രെയിനർ പിടിയിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു

ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; ജിം ട്രെയിനർ പിടിയിൽ
ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു; ജിം ട്രെയിനർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ജിം ട്രെയിനര്‍ പിടിയിൽ. സംഭവത്തിൽ സംഗീത് (31) ആണ് കസബ പോലീസിന്റെ പിടിയിലായത്. കോഴിക്കോടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ച് എട്ടിന് നഗരത്തിലെ ഒരു ലോഡ്ജിൽ മുറി എടുക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് വെസ്റ്റ് ഹില്ലില്‍ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share Email
Top