റമദാനിൽ അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നൈലോൺ മിശ്രിത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു

റമദാനിൽ അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി
റമദാനിൽ അടുക്കളയിലെ അപകടങ്ങൾ ഒഴിവാക്കാൻ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

ദോഹ: റമദാൻ മാസങ്ങളിൽ വീടുകളിൽ അടുക്കളയിൽ സുരക്ഷിതമായ പാചകം ഉറപ്പാക്കാൻ മാർ​ഗ നിർദേശങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ നൈലോൺ മിശ്രിത വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു. അ​ഗ്നിശമന ഉപകരണം വീടുകളിൽ ഉണ്ടാകണമെന്നും മന്ത്രാലയം നിർദേശിച്ചു.

അതേസമയം അടുക്കള, ചൂടുള്ള പ്രതലങ്ങൾ, കത്തുന്ന വസ്തുക്കൾ, വൈദ്യുത സ്രോതസ്സുകൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. പാചകത്തിനിടയിൽ എണ്ണ പാത്രത്തിൽ തീ പിടിച്ചാൽ വെള്ളം ഒഴിക്കരുത്. പകരം പാത്രം കട്ടിയുള്ള മൂടി ഉപയോ​ഗിച്ചോ ഫയർ ബ്ലാങ്കറ്റ് ഉപയോ​ഗിച്ചോ മൂടണം. പാചക വാതക ചോർച്ചയുണ്ടെന്ന് സംശയം തോന്നിയാൽ വാതിലുകളും ജനലുകളും തുറന്ന് ഇടണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

Share Email
Top