കല്‍പ്പറ്റ: സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി ചെറുമകൻ . നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് കൊല്ലപ്പെട്ടത്. ചെറുമകൻ രാഹുൽ രാജി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് പ്രദേശവാസികള്‍ പറയുന്നത്.