സ്വപ്ന സ്റ്റേഡിയത്തിൽ പന്തു തട്ടി ജിപി

അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജിപിയും ഗോപികയും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

സ്വപ്ന സ്റ്റേഡിയത്തിൽ പന്തു തട്ടി ജിപി
സ്വപ്ന സ്റ്റേഡിയത്തിൽ പന്തു തട്ടി ജിപി

ടെലിവിഷൻ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ താരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യ. അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജിപിയും ഗോപികയും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

”മാരക്കാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നിന്നുമുള്ള കാഴ്ച. എല്ലാ ഇന്ത്യക്കാരെയും, പ്രത്യേകിച്ച് ഫുട്ബോൾ പ്രേമികളായ മലയാളികളെ ഈ നിമിഷം ഞങ്ങൾ ഓർമിക്കുന്നു”, വീഡിയോയ്ക്കൊപ്പം ഗോവിന്ദ് പത്മസൂര്യ കുറിച്ചു.

Also Read: ഡ്രാഗണ്‍ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

ബ്രസീലിയൻ കലാകാരന്മാർക്കൊപ്പം സാംബാ നൃത്തം ചെയ്യുന്ന വീഡിയോയും ജിപിയും ഗോപികയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തിലെ അവസാനത്തെ നഗരമെന്ന് അറിയപ്പെടുന്ന ഉഷുവയയിൽ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ചിരുന്നു. 24 ദിവസം നീണ്ടുനിൽക്കുന്ന എൻഡ് ഓഫ് വേൾഡ് ട്രിപ്പിനായി ഫെബ്രുവരി 27 നാണ് ഇരുവരും യാത്ര പുറപ്പെട്ടത്.

Share Email
Top