വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍

കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 11,24,950 രൂപയാണ് അനുവദിച്ചത്. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപ അനുവദിച്ചു

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍
വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍

കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കും വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 11,24,950 രൂപയാണ് അനുവദിച്ചത്. മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47000 രൂപ അനുവദിച്ചു. ജില്ലാ കളക്ടര്‍ക്കാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് പ്രൊവിഷനില്‍ നിന്ന് തുക അനുവദിക്കണം. വാണിമേല്‍ കൃഷിഭവന്‍ പരിധിയിലെ 85 പേര്‍ക്കും നരിപ്പറ്റ കൃഷിഭവന്‍ പരിധിയിലെ 12 പേര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. മൃഗങ്ങളെ നഷ്ടപ്പെട്ട 9 കര്‍ഷകര്‍ക്കാണ് മൃഗസംരക്ഷണ മേഖലയിലെ നഷ്ടപരിഹാരം. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടല്‍ വിലങ്ങാട് മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത നാശം വിതച്ച വിലങ്ങാട്ടെ കര്‍ഷകരുടെ ലോണുകള്‍ക്ക് മൊറട്ടോറിയം നല്‍കാന്‍ തീരുമാനിച്ചിരുന്നു. കൃഷി പൂര്‍ണമായും നശിച്ച കര്‍ഷകരുടെ ലോണുകള്‍ക്ക് 5 വര്‍ഷവും മറ്റ് ലോണുകള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് മൊറട്ടോറിയം നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

Share Email
Top