ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി

പുതിയ സർക്കാർ ഉടൻ ചുമതലയേൽക്കും

ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി
ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം: നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി

ഡൽഹി: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം. പുതിയ സർക്കാർ ഈ ആഴ്ച തന്നെ ചുമതലയേൽക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ജെഡിയുവിനെ പ്രതിനിധീകരിച്ച് മുതിർന്ന നേതാവ് സഞ്ജയ് ജാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ഈ ചർച്ചയിൽ കേന്ദ്രമന്ത്രി ധർമെന്ദ്ര പ്രധാൻ, വിനോദ് താവ്ഡെ എന്നിവരും പങ്കെടുത്തു. നിയമസഭാ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

Share Email
Top