എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

എലികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ അത്ര നിസ്സാരമല്ല

എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ
എലി ശല്യമുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

വീട്ടിൽ എലിശല്യമുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. കാരണം എലികളെ കാണുമ്പോൾ വലിയ പേടിയൊന്നും തോന്നില്ലെങ്കിലും ആളൊരു വില്ലനാണ്. എലികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ അത്ര നിസ്സാരമല്ല. എലികളെ തുരത്താൻ നിങ്ങൾ പല തരത്തിലുള്ള മാർഗ്ഗങ്ങളും സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടാകും അല്ലെ. എന്നിട്ടും എലിശല്യം കുറയുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കാം.

സവാള

സവാളയുടെ തീക്ഷ്‌ണ ഗന്ധം എലികൾക്ക് അത്ര പറ്റാത്ത ഒന്നാണ്. എലികൾ വരുന്ന സ്ഥലങ്ങളിൽ സവാള അരിഞ്ഞോ തൊലിയായിട്ടോ വെക്കാം. ഇത് എലികളെ തുരത്താൻ സഹായിക്കും.

ബേക്കിംഗ് സോഡ

എലികളെ തുരത്താൻ കഴിയുന്ന മറ്റൊന്നാണ് ബേക്കിംഗ് സോഡ. എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബേക്കിംഗ് സോഡാ ഇടുകയാണെങ്കിൽ ആ പ്രദേശത്തേക്ക് വരില്ല.

കുരുമുളക്

കുരുമുളകിന്റെ തുളച്ചുകേറുന്ന ഗന്ധം എലികളെ അസ്വസ്ഥരാക്കും. അതുകൊണ്ട് തന്നെ എലികൾ വരുന്ന സ്ഥലങ്ങളിൽ കുരുമുളക് പൊടിച്ച് ഇടുന്നത് നല്ലതാണ്.

ഗ്രാമ്പു

ഗ്രാമ്പുവിന്റെ ഗന്ധവും എലികൾക്ക് അത്ര പിടിക്കാറില്ല. ഗ്രാമ്പു മൊത്തമായോ അല്ലെങ്കിൽ ഗ്രാമ്പു എണ്ണയായോ കോട്ടൺ തുണിയിൽ ചേർത്ത് എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വെക്കാം.

ചുവന്നമുളക്

മുളക് പൊടി ശ്വസിക്കുന്നത് എലികൾക്ക് നല്ലതല്ല. ഇത് എലികളുടെ ശ്വാസകോശത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും. സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ മുളക് പൊടി ഇട്ടാൽ പിന്നെ അതേ സ്ഥലത്തേക്ക് എലികൾ വരില്ല.

കർപ്പൂരതുളസി

കർപ്പൂരതുളസി തൈലത്തിന്റെ ഗന്ധം എലികൾക്ക് അത്ര പിടിക്കാത്തതാണ്. എലികൾ വരുന്ന സ്ഥലങ്ങളിൽ ഇത് പഞ്ഞിയിൽ മുക്കി വെക്കാം. ഗന്ധം സഹിക്ക വയ്യാതെ എലികൾ പിന്നെ അവിടേക്ക് വരില്ല.

Share Email
Top