കായംകുളത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരുക്ക്

കായംകുളം പുത്തൻറോഡ് ജംഗ്‌ഷനിലെ ടി എ പെട്രോൾ പമ്പിലാണ് സംഭവം

കായംകുളത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരുക്ക്
കായംകുളത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരുക്ക്

കായംകുളം: കായംകുളത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമം. പമ്പിലെ രണ്ട് ജീവനക്കാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. കായംകുളം പുത്തൻറോഡ് ജംഗ്‌ഷനിലെ ടി എ പെട്രോൾ പമ്പിലാണ് സംഭവം. രാത്രി ഒരു മണിയോടെ എത്തിയ ഒരുകൂട്ടം യുവാക്കൾ 50 രൂപക്ക് പെട്രോൾ ചോദിച്ചു. പെട്രോൾ അടിച്ച ശേഷം പണമില്ലെന്നു പറഞ്ഞു. പിന്നാലെ ജീവനക്കാരുമായി തർക്കം ഉണ്ടാകുകയും മർദിക്കുകയുമായിരുന്നു. ലഹരിക്ക് അടിമ യായ ആളുകളാണ് അക്രമം നടത്തിയതെന്നു പമ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ എ ജെ ഷാജഹാൻ പറഞ്ഞു. സംഭവത്തിൽ കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Share Email
Top