ശതകോടി വർഷങ്ങളുടെ പണി ഇനി അഞ്ച് മിനിറ്റിൽ തീരും; പുതിയ ചിപ്പ് കണ്ടെത്തി ഗൂഗിള്‍

കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബാറയിലാണ് ചിപ്പ് നിര്‍മിച്ചത്

ശതകോടി വർഷങ്ങളുടെ പണി ഇനി അഞ്ച് മിനിറ്റിൽ തീരും; പുതിയ ചിപ്പ് കണ്ടെത്തി ഗൂഗിള്‍
ശതകോടി വർഷങ്ങളുടെ പണി ഇനി അഞ്ച് മിനിറ്റിൽ തീരും; പുതിയ ചിപ്പ് കണ്ടെത്തി ഗൂഗിള്‍

ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികള്‍ മറികടക്കുന്ന കണ്ടെത്തൽ. പേര് വില്ലോ. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബിൽ വികസിപ്പിച്ചെടുത്ത ഈ പുതിയ ചിപ്പ് പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വര്‍ഷംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കും. എത്ര സങ്കീർണ്ണമായ കണക്കും ഞൊടിയിടയിൽ തീർക്കും.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകളിലൊന്നിന് 10 സെപ്റ്റില്യൺ (അതായത്, 1025) വർഷങ്ങൾ എടുക്കുന്ന ഒരു ജോലി ആ ചെപ്പ് അഞ്ച് മിനിറ്റിനുള്ളിൽ തീർക്കുമാെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കംപ്യൂട്ടറുകളേക്കാള്‍ കംപ്യൂട്ടിങ് വേഗം ഉറപ്പ് നല്‍കുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മൈക്രോസോഫ്റ്റ്, ഐബിഎം പോലുള്ള മറ്റ് വന്‍കിടക്കാരും ഈ രംഗത്ത് സജീവമാണ്.

Also Read: രണ്ടര മാസത്തിനിടെ എയര്‍ടെല്‍ കണ്ടെത്തിയത് 800 കോടി സ്പാം കോളുകള്‍!

മൈക്രോസോഫ്റ്റ് പോലുള്ള മറ്റ് സാങ്കേതിക വിദ​ഗ്ദരെപോലെ, നിലവിലെ സിസ്റ്റങ്ങൾക്കപ്പുറം വേഗത കൈവരിക്കുന്നതിലൂടെ കമ്പ്യൂട്ടിംഗിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഗൂഗിളിൻ്റെ ലക്ഷ്യം. ആഫ്റ്റര്‍ എയ്റ്റ് മിന്റ്’ എന്ന ചോക്ലേറ്റിന്റെ വലുപ്പമാണതിന്. താരതമ്യേന കുറഞ്ഞ തെറ്റുകളേ വരുത്തുന്നുള്ളൂവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.

ക്വാണ്ടം ചിപ്പ്

ക്വാണ്ടം ചിപ്പ് എന്നത് ആറ്റങ്ങൾ പോലുള്ള വളരെ ചെറിയ കണങ്ങളുടെ ശാസ്ത്രമായ ക്വാണ്ടം മെക്കാനിക്സിൻ്റെ തത്വങ്ങൾ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക തരം കമ്പ്യൂട്ടർ ചിപ്പാണ്. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് “ബിറ്റുകൾ” ഉപയോഗിക്കുന്ന സാധാരണ ചിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ക്വാണ്ടം ചിപ്പുകൾ “ക്വിറ്റുകൾ” ഉപയോഗിക്കുന്നു, പരമ്പരാഗത കമ്പ്യൂട്ടറുകളേക്കാൾ വളരെ വേഗത്തിൽ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ കൈകാര്യം ചെയ്യാൻ ഈ ക്വാണ്ടം ചിപ്പുകൾക്ക് സാധിക്കുന്നു.

Share Email
Top