ഗൂഗിള്‍ വാലറ്റ് ആപ്പ് ഇനി ഇന്ത്യയിലും

ഗൂഗിള്‍ വാലറ്റ് ആപ്പ് ഇനി ഇന്ത്യയിലും

ഗൂഗിള്‍ അതിന്റെറെ ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോയല്‍റ്റി കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഐഡികള്‍ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാന്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഗൂഗിള്‍ വാലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിള്‍ പേയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകളിലും ഗൂഗിള്‍ വാലറ്റ് ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കും. പിക്‌സല്‍ ഇതര ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ വാലറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ സംഭരിക്കുന്നതിനും പ്ലേ സ്റ്റോറിലേക്ക് പോകാം.

സുഹൃത്തുക്കള്‍ക്കും മറ്റും പണം അയച്ചു നല്‍കാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്സ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്‌റ്റെസ് പേമെന്റുകളാവും അനുവദിക്കുന്നത്. നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള ഫോണുകളില്‍ മാത്രമേ ഗൂഗിള്‍ വാലറ്റ് പ്രവര്‍ത്തിക്കുകയുള്ളെന്നതിനാല്‍ ഗൂഗിള്‍പേ സംവിധാനം ഇന്ത്യയില്‍ പ്രത്യേക ആപ്പായി നിലനിര്‍ത്തുകയും, ഗൂഗിള്‍ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിള്‍ വാലറ്റാണ് ഉപയോഗിക്കുന്നത്.

2024 ജൂണ്‍ മുതല്‍ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിള്‍പേ ലഭ്യമാകില്ലെന്നു ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചന നല്‍കിയിരുന്നു.ഗൂഗിള്‍ വാലറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റല്‍ വാലറ്റ് ആപ്പാണ് ഗൂഗിള്‍ വാലറ്റ്. വിയര്‍ഒഎസ്, ഫിറ്റ്ബിറ്റ് ഒഎസ് എന്നിവയലും ഈ ആപ് ലഭ്യമാണ്.സുരക്ഷിത കോണ്‍ടാക്റ്റ്‌സ് പേമെന്റുകള്‍: ഗൂഗിള്‍പേ സ്വീകരിക്കുന്ന സ്റ്റോറുകളില്‍ വേഗത്തില്‍ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. യഥാര്‍ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല.

സേവിങ്‌സ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, സമ്മാന കാര്‍ഡുകള്‍, ബോര്‍ഡിങ് പാസുകള്‍, ഇവന്റ് ടിക്കറ്റുകള്‍, സിനിമാടിക്കറ്റുകള്‍ കൂടാതെ ചില ഡിജിറ്റല്‍ കീകളും ഐഡികളും സംഭരിക്കാനാകും. ലോഗിന്‍ സംരക്ഷണത്തിനായി രണ്ട്-ഘട്ട പരിശോധന, ഫോണ്‍ സ്ഥാനം തെറ്റിയാല്‍ കണ്ടെത്തുന്നതിന് ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഉപകരണത്തില്‍ നിന്ന് നിങ്ങളുടെ വിവരങ്ങള്‍ മായ്ക്കാന്‍ റിമോട് ഡാറ്റ ഇറേസ്. കാര്‍ഡ് വിശദാംശങ്ങള്‍ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എന്‍ക്രിപ്ഷന്‍ എന്നിവയും ഉണ്ട്.

Top