ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍; ആദ്യ പത്തിൽ കുട്ടേട്ടനും പിള്ളേരുമുണ്ട്

അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം 2018ലെ സ്ത്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്

ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍; ആദ്യ പത്തിൽ കുട്ടേട്ടനും പിള്ളേരുമുണ്ട്
ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍; ആദ്യ പത്തിൽ കുട്ടേട്ടനും പിള്ളേരുമുണ്ട്

മുംബൈ: ഈ വർഷം ഏറ്റവും കൂടുതൽ സെര്‍ച്ചുകൾ വന്ന സിനിമകളുടെ ടോപ്പ് സെര്‍ച്ച് ലി​സ്റ്റ് പുറത്തുവിട്ട് ഗൂഗിള്‍. രണ്ട് മലയാള ചിത്രങ്ങളാണ് ടോപ്പ് ടെണ്ണിലുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകൾ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പട്ടികയിൽ ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ സ്ത്രീ 2വാണ് ഒന്നാം സ്ഥാനത്ത്.

നീണ്ട ഒരു ഇടവേളക്ക് ശേഷം ബോളിവുഡിന്റെ കരകയറ്റിയ ഒരു ഹിറ്റ് മൂവി കൂടിയാണ് സ്ത്രീ 2. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം 2018ലെ സ്ത്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. 800 കോടിയാണ് രാണ്ടാം ഭാ​ഗം സ്വന്താമാക്കിയത്.

Also Read: പുഷ്പ 2ന് വന്‍ തിരിച്ചടി! വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

രണ്ടാം സ്ഥാനത്ത് കല്‍ക്കിയും, 12ത്ത് ഫെയില്‍ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ പത്തിൽ ഒരു താരത്തിന് മാത്രമാണ് രണ്ട് ചിത്രങ്ങള്‍ ഉള്ളത്. അത് പ്രഭാസിനാണ്. പ്രഭാസിന്റെ സലാര്‍ എന്ന ചിത്രവും കല്‍ക്കിയും ലിസ്റ്റിലുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്ത ലേഡീസ് ആണ് നാലാംസ്ഥാനത്ത്. ലിസ്റ്റില്‍ ഇടം പിടിച്ച രണ്ട് മലയാള ചിത്രങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സ് 7 മത്തെ ഇടവും, ആവേശം പത്താം സ്ഥാനത്തുമാണ് ഉള്ളത്.

തെലുങ്ക് ചിത്രം ഹനുമാന്‍ അഞ്ചാം സ്ഥാനത്തും, വിജയ് സേതുപതി നായകനായ തമിഴ് ചിത്രം മഹാരാജ ആറാം സ്ഥാനത്തുമാണ് ഉള്ളത്. വിജയ് നായകനായ ഗോട്ട് എട്ടാം സ്ഥാനത്താണ്.

Share Email
Top