എഐ സെര്‍ച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ഫോട്ടോസ്

എഐ സെര്‍ച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ഫോട്ടോസ്

ഗൂഗിളിന്റെ വിവിധ ഉല്പന്നങ്ങളില്‍ തങ്ങളുടെ ശക്തിയേറിയ എഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ ഉൾപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഗൂഗിള്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ഫോട്ടോസില്‍ ചിത്രങ്ങള്‍ ചോദിച്ച് കണ്ടുപിടിക്കാനുള്ള സൗകര്യം ഉദാഹരണത്തിന് ഗൂഗിള്‍ ഫോട്ടോസിലെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കണ്ടുപിടിച്ച് തരാന്‍ ആവശ്യപ്പെടാം. ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ അടങ്ങുന്ന ചിത്രങ്ങള്‍ ഗൂഗിള്‍ ഫോട്ടോസ് കാണിച്ച് തരും. ഇത് കൂടാതെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ തരാമോ, കുട്ടി നീന്തല്‍ പഠിച്ചത് എപ്പോഴാണ് എന്നുമെല്ലാമുള്ള ചിത്രങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ ഗൂഗിള്‍ ഫോട്ടോസിനോട് ചോദിച്ച് ചിത്രങ്ങള്‍ കണ്ടുപിടിക്കാനാവും നേരത്തെ തന്നെ ഗൂഗിള്‍ ഫോട്ടോസില്‍ ഫേസ് സെര്‍ച്ച് സൗകര്യം നിലവിലുണ്ട്. ഇതില്‍ നിന്ന് ഒരു പടി മുന്നേറിയാണ് ഈ പുതിയ എഐ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാന്‍ ഇനിമുതല്‍ ഗൂഗിള്‍ ഫോട്ടോസിന് സാധിക്കും. കൂടുതല്‍ കഴിവുകളോടെ താമസിയാതെ തന്നെ ഈ സൗകര്യം അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.

Top