ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം

ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് റിപ്പോർട്ടും സാമ്പത്തിക പ്രസ്താവനകളും ഓഡിറ്റ് റിപ്പോർട്ടും യോഗം ഔദ്യോഗികമായി അംഗീകരിച്ചു

ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം
ഓഹരി ഉടമകൾക്ക് സന്തോഷവാർത്ത; 244 മില്യൺ ദിർഹം ഡിവിഡൻഡ് നൽകാൻ യൂണിയൻ കോപ് തീരുമാനം

യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചു. ഓഹരി ഉടമകൾക്ക് 14% ക്യാഷ് ഡിവിഡൻഡും പർച്ചേസുകൾക്ക് 5% റിട്ടേണും നൽകാനാണ് ജനറൽ അസംബ്ലി മീറ്റിംഗിൽ തീരുമാനമായത്. ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് റിപ്പോർട്ടും സാമ്പത്തിക പ്രസ്താവനകളും ഓഡിറ്റ് റിപ്പോർട്ടും യോഗം ഔദ്യോഗികമായി അംഗീകരിച്ചു. 2025 വർഷം യൂണിയൻ കോപ്പിനെ സംബന്ധിച്ച് സുസ്ഥിരമായ വളർച്ചയുടെ കാലഘട്ടമായിരുന്നുവെന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി വ്യക്തമാക്കി.

മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ് ഇനത്തിൽ വിതരണം ചെയ്യുന്നത്. കൂടാതെ, റിട്ടേൺ ഇനത്തിൽ 36.81 മില്യൺ ദിർഹവും സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്കായി 6.14 മില്യൺ ദിർഹവും മാറ്റിവെച്ചിട്ടുണ്ട്. ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തന്നെ മികച്ച സേവനങ്ങളും ലാഭവിഹിതവും ഉറപ്പാക്കാൻ കമ്പനിക്ക് സാധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Share Email
Top