അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഗുഡ് ബാഡ് അഗ്ലി ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ്‍ വിറ്റുപോയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ആണ് വൻ തുകയ്‍ക്ക് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അതേസമയം അജിത് കുമാര്‍ നായകനായി എത്തുമ്പോൾ ചിത്രത്തില്‍ നായികയായി തൃഷയാണ് വരുന്നത്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: ‘പ്രിയ ഇച്ചാക്കയ്ക്ക്’; ബസൂക്ക ചിത്രത്തിൻ്റെ ടീസര്‍ പങ്കുവെച്ച് മോഹന്‍ലാല്‍
അജിത് കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136 കോടിയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫിക്സിലൂടെയാണ് വിടാമുയര്‍ച്ചി ഒടിടിയില്‍ എത്തിയത്. ഒടിടിയില്‍ മാര്‍ച്ച് മൂന്നിനാണ് എത്തിയത്. വിടാമുയര്‍ച്ചിയുടെ ബജറ്റ് ഏകദേശം 300 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. അജിത് നായകനായതില്‍ വിടാമുയര്‍ച്ചിക്ക് മുമ്പ് വന്ന ചിത്രം തുനിവാണ്. മികച്ച വിജയമായി മാറിയിരുന്നു അജിത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ചിത്രത്തിൻ്റെ സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വ്വഹിച്ചത്.






