ഞെട്ടിക്കാൻ സ്വർണ്ണം! ഇന്ന് പവന് 1360 രൂപ വർധിച്ചു

ഒരു ഗ്രാം സ്വർണ്ണത്തിന് 170 രൂപ വർധിച്ച് 11,535 രൂപ നൽകണം

ഞെട്ടിക്കാൻ സ്വർണ്ണം! ഇന്ന് പവന് 1360 രൂപ വർധിച്ചു
ഞെട്ടിക്കാൻ സ്വർണ്ണം! ഇന്ന് പവന് 1360 രൂപ വർധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 1360 രൂപ വർധിച്ച് ഒരു പവന് ഇന്ന് 92,280 രൂപ എന്ന നിലയിലെത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 170 രൂപ വർധിച്ച് 11,535 രൂപ നൽകണം. 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 12,584 രൂപയും 18 കാരറ്റ് ഒരു ഗ്രാമിന് 9,438 രൂപയുമാണ്.

വിലയിലെ ചാഞ്ചാട്ടം എന്തിന്?

ഇന്നലെ രാവിലെ 320 രൂപ കുറഞ്ഞ വിപണിയിൽ വൈകുന്നേരം വീണ്ടും 360 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പവൻ്റെ വിലയിൽ വൻ വർധനവുണ്ടായിരിക്കുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ സജീവമായതോടെ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയതാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.

Share Email
Top